Sunday, September 12, 2010

പൊന്നുത്തായി






പൊന്നുത്തായി (കറുത്തമ്മ എന്ന പ്രിയപ്പെട്ടവള്‍ ) പോകുകയാണ്
നിലയ്ക്കാത്ത കണ്ണീരുമായി
വെള്ളവും അന്നവും നല്കിയ മണ്ണിനെ വിട്ട്
പാല്‍ നല്കിയ മാടിനെ വിട്ട്
തോട്ടത്തില്‍ വളര്‍ത്തിയ കോഴിയെ വിട്ട്
പോവുകയാണ് ആ പെണ്കുട്ടി, ഈ നാട് വിട്ട്

ജമന്തിപ്പൂവാണോ അവള്‍
ഉമ്മത്തിന്‍ പൂവാണോ അവള്‍
കറുത്തമ്മ എന്ത് പൂവാണമ്മാ

അഞ്ചാറു ഗ്രാമങ്ങള്‍ ഉള്‍നാട്ടില്‍ തേങ്ങുന്നു
മാട്ടുവണ്ടിയില്‍ അടുക്കിയ സഞ്ചികള്‍ പോലെ
പൊന്നുത്തായി പോകുകയാണ്

നിന്റെ സ്നേഹം
നിന്റെ വാത്സല്യം
ഊമയും ഊമയും സംസാരിച്ച ഭാഷയായി മാറിപ്പോയല്ലോ
തെക്കന്‍ കാറ്റ് ദിശ മാറി വീശി
ഒന്നായിരുന്ന മേഘം അകന്നു പോയി,

വീറുള്ള നാവ് നിശബ്ദമായി
അവസാനം ദേവന് അര്‍പ്പിച്ചത്
സാധാരണക്കാരനുള്ളതായി

പൊന്നുത്തായി പോകുകയാണ്

നെഞ്ചിന്‍ കൂട് വരണ്ടു പോയിട്ട് കാലമേറെയായി
ഒരു ജീവന്‍ കാടിനും വീടിനും നെഞ്ചിന്‍ കൂടിനുമിടയില്‍ ഉഴറുന്നു
ചേര്‍ത്ത് വെച്ച സമ്പാദ്യം
പ്രയോജനപ്പെടാതെ പോയല്ലോ

പറയാത്ത വാക്കുകള്‍
ഭാരമാവുന്നു

ചോറിനും ബന്ധത്തിനും
ദൂരം കൂടുന്നു
ഏഴയും വാഴയും
ക്ഷമയോടെ കാത്തിരിക്കുക
നന്മയുമായി നാളെ ഉണ്ടാകും

പൊന്നുത്തായി പോകുകയാണ്

No comments:

Post a Comment